Posts

ഈ ചിത്രത്തിൽ ആദ്യം കാണുന്നതെന്ത്; മരങ്ങളോ വേരുകളോ അതോ ചുണ്ടുകളോ? നിങ്ങളുടെ വ്യക്തിത്വം നോക്കാം.( The first thing you see in this optical illusion will reveal a lot about your personality )

Image
കണ്ണുകളെ കുഴക്കുന്ന ചിത്രങ്ങൾ ആളുകൾക്ക് എന്നും കൗതുകം ജനിപ്പിക്കുന്നവയാണ്. ഒപ്റ്റിക്കൽ ഇല്യൂഷൻ എന്ന പ്രതിഭാസം മൂലം ഇല്ലാത്ത ഒന്നിനെ ഉണ്ടെന്ന് തോന്നിക്കുന്ന തരത്തിൽ ചിത്രങ്ങൾ രൂപപ്പെടുത്തുമ്പോഴാണ് ഇത് സംഭവിക്കുന്നത്. അത്തരം നിരവധി ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയും വൈറലാകുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ മറ്റൊരു ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രമാണ് ട്വിറ്ററിൽ വൈറലാകുന്നത്. ക്രിസ്റ്റോ ഡാഗോറോവ് എന്ന കലാകാരൻ തയ്യാറാക്കിയ ചിത്രമാണിത്. ഈ ചിത്രത്തിൽ നോക്കിയാൽ നമുക്കെന്ത് കാണുന്നു എന്നത് ഓരോരുത്തരുടെയും വ്യക്തിത്വത്തിന് അടിസ്ഥാനപ്പെടുത്തിയാകുമെന്നാണ് വിലയിരുത്തുന്നത്. ചിലർക്ക് മരങ്ങളുടെ കൂട്ടത്തേയും മറ്റ് ചിലർക്ക് മരങ്ങളുടെ വേരുകളെയുമാണ് ചിത്രത്തിൽ കാണുന്നത്. എന്നാൽ വേറെ ചിലർക്ക് ചിത്രത്തിൽ ചുണ്ടുകളാണ് കാണാൻ കഴിയുക. ചുണ്ടുകൾ ആദ്യം കാണുന്നവർ നിങ്ങൾ ആദ്യം ചുണ്ടുകളാണ് കണ്ടെങ്കിൽ ലളിതവും ശാന്തവുമായ വ്യക്തിയായിരിക്കും നിങ്ങൾ. നാടകീയതയിൽ നിന്ന് അകന്നുനിൽക്കാൻ നിങ്ങൾ താൽപര്യപ്പെടും. ഒഴുക്കിനൊപ്പം സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും. സങ്കീർണതകളിൽ നിങ്ങൾ പരമാവധി വിട്ടുനിൽക്കും. ചിലർ നിങ്ങളെ ബുദ്ധി...
Image
അല്‍പ്പം അഡ്വഞ്ചര്‍, ബാക്കി സ്‌ക്രാംബ്ലര്‍; ഹിമാലയന്‍ ഡി.എന്‍.എയില്‍ റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രാം 411 ഹിമാലയനെക്കാള്‍ വലിപ്പം കുറച്ചാണ് സ്‌ക്രാം 411 എത്തിയിട്ടുള്ളത്. ഉയരം, സീറ്റ് ഹൈറ്റ്, ഭാരം, ടയര്‍ സൈസ് എന്നിവയിലാണ് പ്രധാനമായും കുറവ് വരുത്തിയിട്ടുള്ളത്. റോയൽ എൻഫീൽഡ് ഹിമാലയന്റെ ഡി.എൻ.എയിൽ ഒരുങ്ങുന്ന സ്ക്രാംബ്ലർ മോഡൽ ഹിമാലയൻ സ്ക്രാം 411 വിപണിയിൽ അവതരിപ്പിച്ചു. നിറത്തിന്റെ അടിസ്ഥാനത്തിൽ ഏഴ് പതിപ്പായി എത്തിയിട്ടുള്ള ഈ ബൈക്കിന് 2.03 ലക്ഷം രൂപ മുതൽ 2.08 ലക്ഷം രൂപ വരെയാണ് എക്സ്ഷോറും വില. ഹിമാലയൻ അഡ്വഞ്ചർ മോഡലിൽ നിന്ന് ഏതാനും മാറ്റങ്ങൾ മാത്രം വരുത്തിയാണ് ഈ ബൈക്ക് സ്ക്രാംബ്ലർ ശ്രേണിയിൽ എത്തിയിരിക്കുന്നത്. യെസ്ഡി സ്ക്രാംബ്ലറായിരിക്കും പ്രധാന എതിരാളി. ഹിമാലയനെക്കാൾ വലിപ്പം കുറച്ചാണ് സ്ക്രാം 411 എത്തിയിട്ടുള്ളത്. ഉയരം, സീറ്റ് ഹൈറ്റ്, ഭാരം, ടയർ സൈസ് എന്നിവയിലാണ് പ്രധാനമായും കുറവ് വരുത്തിയിട്ടുള്ളത്. 183.5 കിലോഗ്രാമാണ് സ്ക്രാമിന്റെ ഭാരം. 1165 എം.എമാണ് ഈ ബൈക്കിന്റെ ഉയരം. ഹിമാലയനിൽ സീറ്റ് ഹൈറ്റ് 800 എം.എം. ആയിരുന്നെങ്കിൽ സ്ക്രാമിൽ ഇത് 795 എം.എം. ആയി കുറച്ചിട്ടുണ്ടെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്...

വീട്ടിൽ കൗമാരക്കാരുണ്ടോ..അവരെ മനസ്സിലാക്കാൻ നിങ്ങൾ പാടുപെടുകയാണോ..?

ᴍᴀʟᴀyᴀʟᴀᴍ ᴏɴʟɪɴᴇ ᴍᴇᴅɪᴀ ഈ നിർദ്ദേശങ്ങൾ നിങ്ങളെ സഹായിക്കും. 👁️‍🗨️അവർ ആവശ്യത്തിന് ഉറങ്ങുന്നുണ്ടോ ..? ചുരുങ്ങിയത് 8 മണിക്കൂറെങ്കിലും ഉറങ്ങാത്ത കുട്ടിക്ക് പഠനത്തിലെന്നല്ല കളിയിലും താളം തെറ്റും, അവരുടെ ഓർമ്മശക്തിയെയും ബുദ്ധിശേഷിയെയും തകർക്കാൻ ഇത് മാത്രം മതിയാകും..! 👁️‍🗨️ കുട്ടികളെ വെറുതെയങ്ങ് എതിർക്കരുത്, പ്രതികരിക്കാൻ പഠിക്കണം. ഒന്നും ചിന്തിക്കാതെയുള്ള പ്രതികരണങ്ങളാണ് എതിർപ്പുകൾ, അത് അവരെ കൂടുതൽ വാശിയുള്ളവരാക്കും, എടുത്തു ചാടാതെ ചിന്തിക്കുക, ഉത്തരം പ്രശ്‌നത്തിൽ തന്നെ ഉണ്ടാകും. 👁️‍🗨️ ചിലതൊക്കെ ക്ഷമിച്ചേക്കണം, ചുമ്മാ കുട്ടികളുടെ വെറുപ്പ് വാരിക്കൂട്ടരുത്. കുറെയൊക്കെ പൊറുത്തു കൊടുക്കാൻ പഠിക്കണം, സഹിക്കവയ്യാത്ത തെറ്റുകളിൽ കാര്യകാരണസഹിതം ശിക്ഷിക്കുകയോ/ശകാരിക്കുകയോ ആവാം, അവർ നിങ്ങളെ കണ്ടു പഠിക്കുകയാണ് എന്ന് ഓർമ്മ വേണം.   മൊബൈൽ തല്ലിപൊട്ടിക്കാൻ എളുപ്പമാണ് ..! മൊബൈൽ എന്താണെന്ന് പഠിക്കലാണ് ആദ്യം വേണ്ടത്, അറിവ് എന്തിനെയും മെരുക്കാൻ നമ്മെ പഠിപ്പിക്കും, നിങ്ങളുടെ അജ്ഞത അവരുടെ ആയുധമാകരുതെങ്കിൽ പഠിച്ചേ പറ്റു..! 👁️‍🗨️ ഐസ്ക്രീമും, മൊബൈലും, സൈക്കിളും, ടൂറും മാത്രമല്ല സ്നേഹം. നിങ്ങളുടെ സ്നേഹം അ...

നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം.

Image
നമ്മുടെ ഗൂഗിള്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടാല്‍ കനത്ത നഷ്ടങ്ങളാവും നമുക്ക് സംഭവിക്കുക. അതിനാല്‍, ഗൂഗിള്‍ സേവനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്. മിക്കപ്പോഴും ആളുകള്‍ തങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട കാര്യവും നമ്മുടെ നിര്‍ണായക വിവരങ്ങളെല്ലാം വിദൂരത്തിരുന്ന് ചിലര്‍ ദുര്‍വിനിയോഗം ചെയ്യുന്നുണ്ടെന്ന കാര്യവും അറിയാറില്ല. ഈ സാഹചര്യത്തില്‍, നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് എങ്ങനെ കണ്ടെത്താമെന്ന് നോക്കാം: നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്തതിന് ശേഷം ഒരു സ്‌കാമര്‍ ആദ്യം ചെയ്യുന്ന കാര്യം അതിലെ പാസ്‌വേര്‍ഡ് മാറ്റുക എന്നതാണ്. അതിനാല്‍, നിങ്ങളുടെ അക്കൗണ്ടില്‍ എന്തെങ്കിലും സംശയാസ്പദമായ പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടാല്‍, ഉടന്‍ തന്നെ അക്കൗണ്ട് സെറ്റിംഗ്സില്‍ പോയി നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന വിവിധ ആപ്ലിക്കേഷനുകളുടെ പാസ്‌വേര്‍ഡ് മാറ്റുക. നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ കഴിയുന്ന ചില വഴികളുമുണ്ട്. അത് പരിശോധിക്കാം. ഘട്ടം – 1: നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് തുറന്ന് ഇടത് നാ...
പുതിയ മലയാള സിനിമ ആയ "ജാൻ എ മൻ " കാണിക്കുന്നത് പോലെ വീട്ടിൽ പ്രസവിച്ചാൽ പോരെ. എന്തിനാണ്‌ ആശുപത്രികളിൽ പോകുന്നത്? എന്തിനാണ് പ്രസവത്തിന്‌ ഒരു ഡോക്‌ടറുടെ കാവൽ?എന്താണ് വാട്ടർബർത്ത്‌ അഥവാ ജലപ്രസവം? പ്രസവം ഒരു രോഗമൊന്നുമല്ല ചികിൽസിക്കാൻ എന്നൊക്കെ പഴയ ആളുകൾ പറയാറുണ്ട്.ശരിയാണ്;പ്രസവം പൂർണമായും ഒരു സ്വാഭാവിക ശാരീരിക പ്രക്രിയയാണ്‌. ഗർഭം തുടങ്ങും മുതൽ പ്രസവശേഷം മറുപിളള വേർപെടും വരെയും അതിനെ തുടർന്നുമുള്ള സംഭവങ്ങൾ ഒരു ശൃംഖല കണക്ക് മുന്നേറുന്നു. ഇതിലേതെങ്കിലും ഒരു കാര്യം പിഴച്ചാൽ മതി സർവ്വത്ര സങ്കീർണമാകാൻ. ആ സങ്കീർണത ഒഴിവാക്കാനുള്ള മേൽനോട്ടവും , മുൻകരുതലുകളുമാണ്‌ പ്രസവപൂർവ്വ പരിചരണവും , പ്രസവസമയത്തും തുടർന്നുമുള്ള പരിചരണവുമായി ആധുനിക വൈദ്യശാസ്‌ത്രം ചെയ്‌തു വരുന്നത്‌. ഏത്‌ ചെറിയ അപാകതയും അമ്മയുടേയോ , കുഞ്ഞിന്റേയോ , രണ്ടു പേരുടേയും തന്നെയോ ജീവൻ അപകടത്തിലാകാം. അത്തരം അത്യാവശ്യഘട്ടങ്ങളിലാണ്‌ സിസേറിയൻ ശസ്‌ത്രക്രിയ പോലുള്ള രീതികളെ ആശ്രയിക്കുന്നത്‌. ഇങ്ങനെയുള്ള ഇടപെടലുകളിലൂടെ പ്രസവസമയത്തെ അപ്രതീക്ഷിതദുരന്തങ്ങൾ തടയുന്നതിൽ ആധുനികവൈദ്യശാസ്‌ത്രം വഹിച്ച പങ്ക്‌ സുവ്യക്‌തമാണ്.  നമ്മുടെ നാട്ടിലെ മാതൃ ...

എന്താണ് റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ കാരണങ്ങൾ?

Image
മാസങ്ങളായി പുകഞ്ഞുകൊണ്ടിരുന്ന റഷ്യ,യുക്രൈന്‍ പ്രശ്‌നം ഒടുവില്‍ യുദ്ധത്തില്‍ കലാശിച്ചിരിക്കുകയാണ്. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന യുക്രൈന്‍, 1991ലാണ് സ്വതന്ത്ര രാജ്യമാകുന്നത്. കിഴക്കന്‍ യൂറോപ്പിലെ ഏറ്റവും വലിയ രാജ്യം. പോളണ്ട്, ബലാറസ്, ഹങ്കറി,സ്ലൊവാക്യ എന്നീ രാജ്യങ്ങളുമായും ഈ കരിങ്കടല്‍ തീര രാജ്യം അതിര്‍ത്തി പങ്കിടുന്നു. കിഴക്ക്, തെക്ക്-പടിഞ്ഞാറ് അതിര്‍ത്തികളിലൂടെയാണ് നിലവില്‍ റഷ്യ സൈനിക വിന്യാസം നടത്തിയിരിക്കുന്നത്. ഒന്നര ലക്ഷത്തോളം വരുന്ന സൈന്യത്തെയാണ് റഷ്യ യുക്രൈനെ വളയാന്‍ നിയോഗിച്ചിരിക്കുന്നത്. 2006വരെ റഷ്യക്കൊപ്പമായിരുന്നു യുക്രൈന്‍. 2004മുതല്‍ 2006വരെ നീണ്ടുനിന്ന ഓറഞ്ച് വിപ്ലവം എന്നറിയപ്പെടുന്ന ആഭ്യന്തര കലാപത്തിന് ശേഷം, അമേരിക്കയോടായി യുക്രൈന്റൈ ചായ്‌വ്. അമേരിക്കയോടുള്ള യുക്രൈന്റെ അമിത വിധേയത്വത്തില്‍ അപകടം മണത്ത റഷ്യ അന്നുമുതല്‍ പലവിധത്തില്‍ പ്രകോപനങ്ങളും , ഉപരോധങ്ങളുമായി രംഗത്തുണ്ട്. യുക്രൈനിലെ കിഴക്ക് ഭാഗത്തുള്ള 17 ശതമാനം വരുന്ന ജനവിഭാഗം റഷ്യന്‍ ഭാഷ സംസാരിക്കുന്നവരും , റഷ്യയോട് കൂറുപുലര്‍ത്തുന്നവരുമാണ്. ഇതാണ് റഷ്യയെ ഈ മേഖലയില്‍ സഹായിക്കുന്ന ഒരു ഘടകം. വിഘടനവാദികള്‍ കയ്യടക്കിയ പ...

101 നാട്ടു ചികിത്സകള്‍

Image
1. ഉളുക്കിനു- സമൂലം തോട്ടാവാടിയും കല്ലുപ്പും അരച്ച് അരിക്കാടിയില്‍ കലക്കി തിളപ്പിച്ച് പുരട്ടുക 2. പുഴുക്കടിക്ക്- പച്ചമഞ്ഞളും വേപ്പിലയും ഒന്നിച്ച് അരച്ചുപുരട്ടുക 3. തലമുടി സമൃദ്ധമായി വളരുന്നതിന്- എള്ളെണ്ണ തേച്ച് നിത്യവും തലകഴുകുക 4. ചെവി വേദനയ്ക്ക്- വെളുത്തുള്ളി ചതച്ച് വെളിച്ചെണ്ണയിലിട്ട് കാച്ചി ചെറുചൂടോടെ ചെവിയില്‍ ഒഴിക്കുക 5. കണ്ണ് വേദനയ്ക്ക്- നന്ത്യര്‍ വട്ടത്തിന്റെവ ഇലയും പൂവും ചതച്ച് നീരെടുത്ത് മുലപ്പാല്‍ ചേര്ത്തോ അല്ലാതെയോ കണ്ണില്‍ ഉറ്റിക്കുക 6. മൂത്രതടസ്സത്തിന്- ഏലയ്ക്ക പൊടിച്ച് കരിക്കിന്‍ വെള്ളത്തില്‍ ചേര്ത്ത് കഴിക്കുക 7. വിരശല്യത്തിന്- പകുതി വിളഞ്ഞ പപ്പായ വെള്ളത്തിലിട്ട് തിളപ്പിച്ച് കഴിക്കുക 8. ദഹനക്കേടിന് - ഇഞ്ചി നീരും ഉപ്പും ചെറുനാരങ്ങനീരും ചേര്ത്ത് കുടിക്കുക 9. കഫക്കെട്ടിന് - ത്രിഫലാദി ചൂര്ണംും ചെറുചൂടുവെള്ളത്തില്‍ കലക്കി അത്താഴത്തിന് ശേഷം കഴിക്കുക 10. ചൂട്കുരുവിന് - ഉഴുന്ന്പൊടി ഉപയോഗിച്ച് കുളിക്കുക 11. ഉറക്കക്കുറവിന്-കിടക്കുന്നതിന് മുന്പ്ി ഒരോ ടീസ്പൂണ്‍ തേന്‍ കഴിക്കുകെ 12. വളം കടിക്ക്- വെളുത്തുള്ളിയും മഞ്ഞളും ചേര്ത്തഒരച്ച് ഉപ്പുനീരില്‍ ചാലിച്ച് പുരട്ടുക 13. ചുണങ്ങിന്- വെറ്...