Posts

വായനലോകം

Image
ചൈന വൻമതിലിൻ്റെ തുടക്കവും ഒടുക്കവും ഭൂമിയിലെ ഏറ്റവും അറിയപ്പെടുന്ന മനുഷ്യനിർമ്മിത ഘടനകളിലൊന്നാണ് ചൈനയിലെ വലിയ മതിൽ. 20 രാജവംശങ്ങള്‍ 1800 വര്‍ഷങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കിയ മതില്‍ നിര്‍മ്മിതിയുടെയും നീളത്തിന്റെയും കാര്യത്തില്‍ അത്ഭുതപ്പെ‌ടുത്തുക തന്നെ ചെയ്യും. ശാഖകളടക്കം 21,196 കിലോ മീറ്റര്‍ നീളം ഈ വന്മതിലിനുണ്ട്. .ഹുഷാൻ, കിഴക്ക് ലിയോണിംഗ് തുടങ്ങി പടിഞ്ഞാറ് ജിയുഗുൻ പാസ്, പടിഞ്ഞാറ് ഗാൻസു, ലിയോണിംഗ്, ഹെബെയ്, ബീജിംഗ്, ടിയാൻജിൻ, ഷാൻക്സി, ഷാൻക്സി, അകത്തെ മംഗോളിയ, നിങ്‌സിയ, ഗാൻസു, ക്വിങ്ഹായ് പ്രവിശ്യകൾ എന്നിവയിൽ അവസാനിക്കുന്ന ഒരു വലിയ നിർമ്മാണമാണിത്. കാട്ടിലൂടെയും നാടുകളിലൂടെയും മലകളിലൂടെയും കടന്നുപോകുന്ന ഈ വലിയ മതിൽ അവസാനിക്കുന്നത് കടലിലാണ്. അനന്തമായ വലിയ മതിലിന്റെ ആരംഭ പോയിന്റ് ചൈനയുടെ തെക്കുപടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഗാൻസു പ്രവിശ്യയിലെ ജിയാഗുഗാൻ പാസിൽ ആണ്. "മികച്ച താഴ്‌വാര ചുരം" എന്നർഥമുള്ള ജിയയുഗുവാൻ ഹെക്സി ഇടനാഴിയുടെ പടിഞ്ഞാറൻ ഭാഗത്തിന്റെ ഏറ്റവും ഇടുങ്ങിയ സ്ഥലത്താണ് ഇത് സ്ഥിതിചെയ്യുന്നത്.  ചൈനയിലെ വലിയ മതിൽ അവസാനിക്കുകയും കടലിനെ കണ്ടുമുട്ടുകയും ചെയ്യുന്ന സ്ഥലമാണ്...

വാഹനത്തില്‍ പെട്രോളിന് പകരം അബദ്ധവശാല്‍ ഡീസല്‍ അടിച്ചാല്‍ എന്ത് ചെയ്യണം? അറിയേണ്ടതെല്ലാം.

അബദ്ധവശാല്‍ നിങ്ങളുടെ വാഹനത്തില്‍ പെട്രോളിന് പകരം ഡീസല്‍ അടിച്ചാല്‍ എന്ത് ചെയ്യണം?പലപ്പോഴും നമ്മളില്‍ പലര്‍ക്കും പറ്റിപ്പോകാവുന്ന അബദ്ധങ്ങളില്‍ ഒന്നാണിത്. നമ്മള്‍ നമ്മളോട് തന്നെ ചോദിച്ച ചോദ്യങ്ങളില്‍ ചിലത്. ഇത്തരത്തില്‍ സംഭവിച്ചാല്‍ പകരം എന്ത് ചെയ്യണമെന്ന് അറിയാത്തവരാണ് നമ്മളില്‍ പലരും. വാഹനത്തിന് അനുയോജ്യമല്ലാത്ത ഇന്ധനങ്ങള്‍ നിറയ്ക്കുന്ന സംഭവങ്ങള്‍ നമുക്കിടയില്‍ സര്‍വസാധാരണമായി നടക്കാറുണ്ട്. ഏത് ഇന്ധനമാണ് നിറയ്‌ക്കേണ്ടത് എന്ന് പെട്രോള്‍ പമ്ബിലെ ജീവനക്കാരോട് പറയാന്‍ പലരും മറന്നുപോകും. തല്‍ഫലം പെട്രോള്‍ വാഹനത്തില്‍ അബദ്ധവശാല്‍ ഡീസലാകും നിറയ്ക്കുക! വാഹനത്തില്‍ തെറ്റായ ഇന്ധനം നിറച്ചാല്‍ എന്ത് ചെയ്യണം? വാഹനം പ്രവര്‍ത്തിപ്പിക്കുന്നതിന് മുന്‍പ്‌ തെറ്റായ ഇന്ധനമാണ് നിറച്ചതെന്ന് നിങ്ങള്‍ തിരിച്ചറിഞ്ഞാല്‍ ഇന്ധന ടാങ്കും എഞ്ചിനും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന ഇന്ധന ലൈന്‍ വിച്ഛേദിക്കുക. വാഹനം സ്റ്റാര്‍ട്ട് ചെയ്തുകഴിഞ്ഞാണ്‌ അബദ്ധം ബോധ്യപ്പെടുന്നതെങ്കില്‍ ഉടന്‍ വാഹനം നിര്‍ത്തി എഞ്ചിന്‍ ഓഫാക്കുക. അതിനുശേഷം, ഒരു ഹോസ് ഉപയോഗിച്ച്‌ വാഹനത്തിലെ ഇന്ധനം മുഴുവന്‍ പുറത്തേക്കെടുക്കുക. നിങ്ങള്‍ക്ക് ഒറ്റയ്ക്ക് ...

അമിതഭക്ഷണം ആപത്തെന്ന് പറയുന്നത് വെറുതേയല്ല; ദോഷം ഇതാണ്.(health/it-is-not-in-vain-to-say-that-overeating-is-dangerous;-this)

Image
ആരോഗ്യകരമായ ഭക്ഷണം കഴിക്കണമെന്ന് നമ്മളെല്ലാവരും ചെറുപ്പം മുതല്‍ക്കേ കേള്‍ക്കുന്നു. ശരീരത്തിന്റെ പോഷണത്തിനും ദീര്‍ഘായുസ്സിനുമായി ഓരോരുത്തരേയും അവരുടെ ഭക്ഷണശീലം സഹായിക്കും. നമ്മുടെ ശരീരത്തിന് നല്‍കുന്ന ആഹാരം നമ്മുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ പലവിധത്തില്‍ ബാധിക്കുന്നുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തിലും അങ്ങനെതന്നെ, നാം കഴിക്കുന്ന ഭക്ഷണം ആരോഗ്യത്തില്‍ കാര്യമായ സ്വാധീനം ചെലുത്തും. നമ്മള്‍ കഴിക്കുന്ന ഭക്ഷണം നമ്മുടെ ശരീരത്തിന് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ വിവരങ്ങളും ഇന്ധനവും നല്‍കുന്നു. ശരീരത്തിന് ശരിയായ വിവരങ്ങള്‍ ലഭിച്ചില്ലെങ്കില്‍, നമ്മുടെ ഉപാപചയ പ്രക്രിയകള്‍ ബാധിക്കുകയും നമ്മുടെ ആരോഗ്യം ക്ഷയിക്കുകയും ചെയ്‌തേക്കാം. ആരോഗ്യകരവും സജീവവും ദീര്‍ഘായുസ്സും നിലനിര്‍ത്താന്‍ ഓരോരുത്തരും ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളെ അടിസ്ഥാനമാക്കി നല്ല പോഷകാഹാരം കഴിക്കേണ്ടത് അത്യാവശ്യമാണ്. ഭക്ഷണം നമ്മുടെ ശരീരത്തെ എങ്ങനെ ബാധിക്കുന്നു നമ്മുടെ ശരീരത്തിലെത്തുന്ന ഭക്ഷണത്തില്‍ നിന്നുള്ള പോഷകങ്ങള്‍ നമ്മുടെ കോശങ്ങള്‍ക്ക് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാനുള്ള കഴിവ് നല്‍കുന്നു. ശരീരത്തിന് ശരിയായ പോഷകങ്ങള്‍ നല...

വായനലോകം

കഴിഞ്ഞ കാലത്തെ ചില സംഭവങ്ങള്‍ നിങ്ങളുടെ മനസ്സിനെ നിരന്തരം ശല്ല്യം ചെയ്യുന്നുണ്ടോ..? കഴിഞ്ഞ കാലത്തെ ചില സംഭവങ്ങള്‍ നിങ്ങളുടെ മനസ്സിനെ നിരന്തരം ശല്യം ചെയ്യുന്നുണ്ടെങ്കില്‍ ഇത്തരത്തിലൊരു അവസ്ഥയുടെ തുടക്കമായി കാണാം.തെറ്റുകള്‍ മനുഷ്യ സഹജമാണ്. ദുര്‍ബലതകളും ഉണ്ടാവാം. അറിഞ്ഞോ അറിയാതെയോ ഭാഗമാകേണ്ടി വന്ന പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. കാലം മുന്നോട്ട് സഞ്ചരിക്കുംബോള്‍ അതിനൊപ്പം തീവ്രത കുറഞ്ഞു വരുന്നതാകും നമ്മുടെ ജീവിതത്തില്‍ ഒരിക്കല്‍ നമ്മളെ അഗാതമായി വേദനിപ്പിച്ച ബുദ്ധിമുട്ടിച്ച എന്ത് പ്രശ്നങ്ങളും. ഓര്‍മകളില്‍ വേദനിച്ചു കഴിയുന്നവര്‍ ഒരിക്കലും മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ തയ്യാറാകുന്നില്ല. തനിക്കു ചുറ്റുമുള്ള മറ്റുള്ളവരുടെ സന്തോഷങ്ങളിലും സമാധാനങ്ങളിലും തങ്ങളുടെ മോശം അവസ്ഥയെ താരതമ്യം ചെയ്ത് സ്വയം പഴിചാരി ജീവിക്കും. സ്വന്തം കഴിവുകളും യോഗ്യതകളും തിരിച്ചറിയാതെ കടമകളും ചുമതലകളും മറന്നു ജീവിക്കുന്നു ഇത്തരക്കാര്‍. തനിക്ക് സംഭവിച്ചത് എന്ത് തന്നെയാണെങ്കിലും അത് ജീവിതത്തിന്റെ ഭാഗമാണെന്നു ഉള്‍ക്കൊണ്ട് ഒരിക്കലുണ്ടായത് ഇനി ആവര്‍ത്തിക്കപ്പെടരുത് എന്ന ശരിയായ ബോധത്തോടെയും ലക്ഷ്യത്തോടെയും മുന്നോട്ടു പോയാല്‍ ഭൂതകാലത്തിന്...

വായനലോകം

Image
കുടപ്പന.! ഇന്ത്യ  ശ്രീലങ്ക  മ്യാന്മർ  എന്നിവടങ്ങളിൽ കണ്ടുവരുന്ന ഒറ്റത്തടി വൃക്ഷം.! Scientific name:Corypha umbraculifera. സാവധാനത്തിൽ വളരുന്ന ഈ മരം ഇരുപത് മീറ്ററിലധികം പൊക്കം വയ്ക്കാറില്ല.!  കുടയുണ്ടാക്കാനായി ഇതിൻ്റെ ഓലകൾ ഉപയോഗിച്ചിരുന്നതു കൊണ്ടാണ്  കുടപ്പന എന്ന പേര് വന്നത്.! ഈ മരത്തിനൊരു പ്രത്രേകതയുണ്ട് പരമാവധി നൂറ് വർഷം ആയുസ്സുളള ഈ മരം തൻ്റെ ജീവിതായുസ്സിൽ ഒരു തവണ മാത്രമേ പൂക്കുകയുള്ളൂ.! പൂത്തു കഴിഞ്ഞാൽ വവ്വാലും പക്ഷികളും വഴി ആയിരക്കണക്കിനു വിത്തുകൾ ഓരോ ഭാഗത്തേക്കും എത്തിക്കുകയായി കുറേ നാൾ പക്ഷികൾക്കും വവ്വാലുകൾക്കും ഭക്ഷണമായി ഇവയുടെ കായ നിലകൊള്ളുന്നു അതിനു ശേഷം കുടപ്പന നശിക്കുകയാണ് ചെയ്യാറ്.! ഈ മരത്തിൻ്റെ ഓലയാണ് പഴയകാലത്ത് എഴുത്തോലയായി ഉപയോഗിച്ചിരുന്നത്.! കുട കൂടാതെ വീടിന് ഓല മെയ്യാനും പായ വിശറി എന്നിവ നിർമ്മിക്കാനും ഓല ഉപയോഗിച്ചിരുന്നു.! പന പൂത്തയുടനെ കാണ്ഡത്തിൽ നിന്ന് ലഭിക്കുന്ന നൂറ് ഭക്ഷിക്കാൻ കൊള്ളുന്നവയാണ്.! കടപ്പാട്: ഓൺലൈൻ

വഴുതനയും തക്കാളിയും ഒരേ ചെടിയിലുണ്ടായാലോ.(Brimato: An Innovative Technology to produce Brinjal and Tomato in the same plant through Grafting #ICAR)

Image
▪️ ചുരുങ്ങിയ സ്ഥലത്ത് കൃഷി ചെയ്യുന്നവര്‍ക്ക് രണ്ട് വിഭാഗത്തില്‍ പെടുന്ന പച്ചക്കറികള്‍ ഒരേ ചെടിയില്‍ നിന്ന് വളര്‍ത്താനായാലോ? അതെ, ഇത് സാധ്യമാണെന്നാണ് ഐസിഎആര്‍ തങ്ങളുടെ പരീക്ഷണത്തിലൂടെ തെളിയിച്ചുകാണിക്കുന്നത് മിക്കവരും ഗ്രാമങ്ങളില്‍ നിന്ന് ജോലിയാവശ്യങ്ങള്‍ക്കും പഠനത്തിനുമെല്ലാമായി നഗരങ്ങളിലേക്ക് കൂടുതലായി ചേക്കേറുന്ന കാലമാണിത്. അപ്പോഴും കൃഷിയോടുള്ള താല്‍പര്യം വിടാത്തവരുണ്ട്. ഉള്ള സ്ഥലത്ത്, കഴിയാവുന്നത് പോലെ ഒരു അടുക്കള തോട്ടമെങ്കിലും തയ്യാറാക്കുന്നവരുണ്ട്.  അത്തരക്കാര്‍ക്ക് താല്‍പര്യം തോന്നുന്നൊരു വാര്‍ത്തയാണ് ഉത്തര്‍പ്രദേശിലെ വരാണസിയിലുള്ള ഐസിഎആര്‍ (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വെജിറ്റബിള്‍ റിസര്‍ച്ച്) പങ്കുവയ്ക്കുന്നത്. ചുരുങ്ങിയ സ്ഥലത്ത് കൃഷി ചെയ്യുന്നവര്‍ക്ക് രണ്ട് വിഭാഗത്തില്‍ പെടുന്ന പച്ചക്കറികള്‍ ഒരേ ചെടിയില്‍ നിന്ന് വളര്‍ത്താനായാലോ?  അതെ, ഇത് സാധ്യമാണെന്നാണ് ഐസിഎആര്‍ തങ്ങളുടെ പരീക്ഷണത്തിലൂടെ തെളിയിച്ചുകാണിക്കുന്നത്. നേരത്തെ ഉരുളക്കിഴങ്ങും തക്കാളിയും ഗ്രാഫ്റ്റിംഗ് എന്ന രീതിയിലൂടെ ഒരേ ചെടിയില്‍ നിന്ന് വളര്‍ത്താമെന്ന് ഇവര്‍ കാണിച്ചിരുന്നു. ഇപ്പോഴിതാ ഗ്രാഫ്റ്റിംഗിലൂടെ ...

കറിവേപ്പ്(curry leaves-Murraya koenigii)

Image
ഒരു വീട്ടില്‍ നിത്യവും ആവശ്യമുള്ള ആഹാര സാധനങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്‌കറിവേപ്പില. കേരളത്തിനാവശ്യമായ കറിവേപ്പില കൂടുതലും കീടനാശിനിയുപയോഗിച്ച്‌ തമിഴ്‌നാട്ടില്‍ കൃഷി ചെയ്‌ത്‌ കൊണ്ടു വരുന്നവയാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. എന്നാല്‍ ഫ്‌ളാറ്റുകളിലെ ബാല്‍ക്കണികളില്‍ പോലും യാതൊരു പ്രയാസവും കൂടാതെ വളര്‍ത്താമെന്ന്‌ കണ്ടെത്തിയിട്ടും മലയാളികള്‍ അതിനു ശ്രമിക്കാത്തത്‌ വളരെ ദു:ഖകരമാണ്‌. കൃഷിരീതി കറിവേപ്പ്‌ സാധാരണയായി രണ്ടു ഇനങ്ങളിലാണ്‌ കാണപ്പെടുന്നത്‌. ചെറിയ ഇലകള്‍ ഉള്ളതും വലിയ ഇലകള്‍ ഉള്ളതും. ചെറിയ ഇലകള്‍ ഉള്ളതിനാണ്‌ മണവും, ഗുണവം, രുചിയും കൂടുതലുള്ളത്‌. കറിവേപ്പ് രണ്ടു രീതിയില്‍ കൃഷി ചെയ്യാം. കുരുമുളപ്പിച്ച് തൈകള്‍ ഉണ്ടാക്കുന്നതാണ് പ്രധാന രീതി. വേരുകളില്‍ നിന്ന്‌ പൊട്ടി കിളിര്‍ക്കുന്ന തൈ നടുന്ന രീതിയും ഉണ്ട്. കുരു പാകി കിളിര്‍പ്പിക്കുന്നതാണ്‌ ആരോഗ്യമുള്ള ചെടികളായി വളര്‍ന്ന്‌ കാണപ്പെടുന്നത്‌. മഴ ആരംഭിക്കുന്ന മെയ്‌മാസം മുതല്‍ ഒക്ടോബര്‍ മാസം വരെയാണ്‌ കറിവേപ്പ്‌ കൃഷിയ്‌ക്കു ഏറ്റവും യോജിച്ച കാലാവസ്ഥ. ചെറിയ പ്ലാസ്റ്റിക്‌ കൂടുകളില്‍ ജൈവ വളവും, മണ്ണും, ചകിരിച്ചോറും നിറയ്‌ക്കുക. ഈ മിശ്രിതത്തിന്റെ കൂട...