ട്രെയിനിലെ യാത്രാക്ലാസുകൾ ഏതെല്ലാം? ഇന്ത്യൻ റെയിൽവേയിൽ പലതരം സൗകര്യങ്ങള്‍ നല്‍കുന്ന ഒട്ടനവധി ക്ലാസുകളുണ്ട്. ജനറൽ ക്ലാസ് (UR): ട്രെയിനില്‍ കയറുമ്പോള്‍ ഏറ്റവും കൂടുതല്‍ ഇടിയും ബഹളവും തിരക്കുമെല്ലാം കാണുന്ന കംപാർട്ട്മെന്റ് എപ്പോഴും ജനറല്‍ ക്ലാസ് ആയിരിക്കും. ഏറ്റവും കുറഞ്ഞ നിരക്കില്‍ ട്രെയിന്‍ യാത്ര ചെയ്യാവുന്ന ക്ലാസ് ആണിത്. ഒരു ബാത്റൂം ഉണ്ടാകുമെങ്കിലും അവ എത്രത്തോളം വൃത്തിയുള്ളതായിരിക്കും എന്നു ഉറപ്പു പറയാനാവില്ല. കുറഞ്ഞ ദൂരം യാത്ര ചെയ്യുന്നവര്‍ക്കും ദിവസവും പോയി വരുന്നവര്‍ക്കുമുള്ള ബജറ്റ് ഓപ്ഷനാണ് ജനറല്‍ ക്ലാസ്. ഇതിന്‍റെ തന്നെ മറ്റൊരു വകഭേദമാണ് സ്ത്രീകള്‍ക്ക് മാത്രം യാത്ര ചെയ്യാനാവുന്ന ലേഡീസ് കംപാർട്ട്മെന്റ്. സെക്കന്‍റ് സീറ്റിങ് എസി(2S): ചെലവുകുറഞ്ഞ പകൽ യാത്രയ്ക്കുള്ള മറ്റൊരു മാര്‍ഗമാണ് സെക്കന്‍റ് സീറ്റിങ് ഏസി . മിക്ക ഇന്റർസിറ്റി, ജനശതാബ്ദി ട്രെയിനുകളിലും ഇത് ഉണ്ടാകും. ജനറല്‍ കംപാർട്ട്മെന്റ് കഴിഞ്ഞാല്‍ അടുത്ത ലെവല്‍ സീറ്റുകള്‍ ആണിത്. ഇവിടെ റിസർവ്ഡ് സീറ്റുകളും ,അൺ റിസർവ്ഡ് സീറ്റുകളുമുണ്ട്. ചില പുതിയ വണ്ടികളിൽ വ്യക്തിഗത സീറ്റുകളുണ്ടെങ്കിലും, അവയിൽ ഭൂരിഭാഗവും കുഷ്യൻ ബെഞ്ച് ശൈലിയിലുള്...