ആല്‍ഗയെപോലുള്ള ഒഴുകി നടക്കും പന്നച്ചെടിയാണ് അസോള വയലുകളിലും ആഴം കുറഞ്ഞ ജലാശങ്ങളിലും ഇവ വളരുന്നു.വളരെവേഗം പടര്‍ന്നു പിടിക്കുന്നു അസോള കാലീത്തീറ്റയായി / ആഹാരമായി പ്രോട്ടീന്‍സ് , ആമിനോ ആസിഡുകള്‍, വിറ്റാമിനുകള്‍, (വിറ്റാമിന്‍ A, വിറ്റാമിന്‍ B, 2 ബീറ്റാകരോട്ടിന്‍) വളര്‍ച്ചയെ സഹായിക്കുന്ന ധാതുക്കളായ കാല്‍സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, ഇരുമ്പ്, പിത്തള, മഗ്നീഷ്യം, ഇവയാല്‍ സമൃദ്ധം ഉണങ്ങിയ അവസ്ഥയില്‍ 25-35 ശതമാനം പ്രോട്ടീന്‍, 10-15 ശതമാനം ധാതുക്കള്‍, 7-10 ശതമാനം ആമിനോ ആസീഡുകള്‍, ബയോ ആക്ടീവ് വസ്തുക്കളുടെ ബയോപോളിമറുകളും ഉണ്ട്. കാലികള്‍ക്ക് വേഗം ദഹിക്കും, കാരണം ഇതിലുള്ള ഉയര്‍ന്ന പ്രോട്ടീന്‍, കുറഞ്ഞ ലിഗ്നിന്‍. മറ്റ് ഭക്ഷണത്തോടൊപ്പം കലര്‍ത്തിയോ, നേരിട്ടോ നല്‍കാവുന്നതാണ്. കോഴി, ആട്മാടുകള്‍, പന്നി, മുയല്‍ എന്നിവയ്ക്കും നല്‍കാം. അസോള ഉത്പാദനം. നടാനുള്ള പ്രദേശം പാഴ് ചെടികള്‍ മാറ്റി ഒരുക്കിയിടണം. ദീര്‍ഘ ചതുരാകൃതിയില്‍ ചുടുകട്ടകള്‍ ലംബമായി അടുക്കിവയ്ക്കണം. 2m x 2m വലിപ്പത്തിലുള്ള UV സ്റ്റബിലൈസ്ഡ് സില്‍പോളിന്‍ ഷീറ്റുകൊണ്ട് ചുടുകട്ടകള്‍ക്ക് മീതെ വിരിച്ചിടുക. ഇതിനു മുകളില്‍ 10-15 കിലോ അരിച്ചമണല്‍ ഒരേ ഘനത്തില്‍ വ...