Posts

Showing posts from April, 2022

കുരിശുമരണത്തിൻ്റെ സ്മരണ പുതുക്കി ഇന്ന് ദുഃഖവെള്ളി

Image
ത്യാഗത്തിന്റെ മുള്‍ക്കിരീടം സഹനത്തിന്റെ നിണമണിഞ്ഞ ദിനം: ലോകം വീണ്ടുമൊരു ദുഖവെള്ളി ആചരിക്കുന്നു പീലാത്തോസിന്റെ അരമനയിലെ വിചാരണ മുതൽ യേശുവിന്റെ മൃതദേഹം കല്ലറയിൽ അടക്കുന്നത് വരെയുള്ള സംഭവങ്ങളാണ് ദു:ഖവെള്ളി ആചരണം. വിവിധ ദേവാലയങ്ങളില്‍ നടക്കുന്ന കുരിശിന്റെ വഴിയിലും പ്രാർത്ഥനകളിലും ആയിരക്കണക്കിന് പേര്‍ പങ്കെടുക്കുന്നു. അനീതിക്കെതിരെയുള്ള പിടിവിടാത്ത സഹന സമരത്തില്‍ കുരിശു മരണത്തിനു സ്വയം ഏല്‍പ്പിച്ചു കൊടുക്കുകയായിരുന്നു ക്രിസ്തു. അങ്ങനെ സത്യത്തിലേക്കുള്ള വഴി ആപത് ബാന്ധവമുള്ള നെടിയ പീഡനങ്ങളുടേതാണെന്ന് യേശു ലോകത്തിനു കാണിച്ചുകൊടുത്തു. ഉപാധിയില്ലാത്ത സ്‌നേഹവും ക്ഷമിക്കുന്ന കാരുണ്യവും കൊണ്ട് ഇല്ലാത്തവന്റെ ഒപ്പംനിന്ന് മനുഷ്യന് ദൈവമാകാമെന്നു തെളിയിച്ച യേശുവിനൊപ്പം നില്‍ക്കാന്‍ പക്ഷേ സ്വന്തങ്ങളോ ബന്ധങ്ങളോ ശിഷ്യരോപോലും ഉണ്ടായിരുന്നില്ല. ഒരു പക്ഷെ അവരെല്ലാം നിസഹായതയുടെ പടുകുഴിയാലായിരുന്നു. ജനക്കൂട്ടം ആവശ്യപ്പെട്ടത് യേശുവിനു പകരം കുറ്റവാളിയായ ബറാബസിനെ വിട്ടുകിട്ടാനാണ്. കാലിത്തൊഴുത്തില്‍ പിറന്നതു മുതല്‍ കുരിശാരോഹണം വരെയുള്ള ക്രിസ്തു ജീവിതം മറ്റെന്തിനേക്കാളും മഹത്തരമാണ്.

ഇന്ന് വിഷു; ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് വിഷു ആഘോഷത്തിന്റെ നിറവില്‍

Image
സ്‌നേഹവും സാഹോദര്യവും നിറഞ്ഞ മനസ്സോടെ ഒത്തൊരുമിച്ച് വിഷു ആഘോഷിക്കാം’ എല്ലാ മലയാളികൾക്കും എന്റെയും കാലിക്കറ്റ്‌ ലൈവിന്റെയും വിഷു ആശംസകൾ ഇന്ന് വിഷു. ലോകമെമ്പാടുമുള്ള മലയാളികള്‍ വിഷു ആഘോഷിക്കുന്നു. കൊവിഡ് കാരണം കഴിഞ്ഞ രണ്ടു വര്‍ഷക്കാലം വീടുകളില്‍ മാത്രമായി ഒതുങ്ങിപ്പോയ മലയാളികള്‍ക്ക് ഇത് ഉത്സവ ദിവസമാണ്. ഓണവും വിഷുവും മലയാളികളുടെ വിശേഷപ്പെട്ട ആഘോഷങ്ങളാണ്. പ്രത്യാശയുടെ പൊന്‍കണി കണ്ടുണരുന്ന മലയാളികള്‍ക്ക് ഇത് കൊവിഡില്‍ നിന്ന് ആശ്വാസം നേടിയ വിഷു ദിനം കൂടിയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ വീടുകളില്‍ മാത്രമായി ഒതുങ്ങിപ്പോയവര്‍ക്ക് സന്തോഷത്തിന്റെയും ഒത്തുചേരലിന്റേയും ദിനം. മേടമാസത്തിലെ ഒന്നാം നാള്‍, വിഷു ഓരോ മലയാളിക്കും പുതുവര്‍ഷാരംഭമാണ്. കണിക്കൊന്നയും നാളികേരവും ചക്കയും, കണിവെള്ളരിയും, മാങ്ങയും, കശുവണ്ടിയും തുടങ്ങിയവ ചേര്‍ത്ത് പൊന്‍പുലരിയില്‍ കണിയൊരുക്കുന്ന മലയാളികള്‍ക്ക് കാര്‍ഷിക വിളവെടുപ്പിന്റെ ആഘോഷം കൂടിയാണ് വിഷു. വേനലവധി ആഘോഷിക്കുന്ന കുട്ടികള്‍ക്ക് അവരുടെ വലിയ ആഘോഷങ്ങളിലൊന്നാണ് വിഷു. പതില്‍മടങ്ങ് ശബ്ദത്തില്‍ പൊട്ടുന്ന പടക്കങ്ങളും പൂത്തിരിയും നാടിനെയാകെ ഉണര്‍ത്തും. കുടുംബത്തിലെ മുതിര്‍ന്ന അംഗം നല്‍...

ഇന്ന് ലോക വിഡ്ഢി ദിനം; ഈ ദിനത്തിന്റെ ചരിത്രവും സവിശേഷതയും അറിയാം.

Image
ഇന്ന് ഏപ്രില്‍ 1. ലോക വിഡ്ഢി ദിനം. പരിധിയില്ലാത്ത ചിരിക്കും തമാശകള്‍ക്കും സന്തോഷത്തിനും വേണ്ടിയുള്ള ദിവസമാണിത്.ഈ ദിനത്തില്‍ ആളുകള്‍ തങ്ങളുടെ പ്രിയപ്പെട്ടവരെയോ സുഹൃത്തുക്കളെയോ ആശ്ചര്യപ്പെടുത്തുന്നതിന് രസകരമായ ആശയങ്ങള്‍ കൊണ്ടുവരുന്നു, തുടര്‍ന്ന് അതെല്ലാം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തുന്നു. 1582-ലാണ് വിഡ്ഢി ദിനത്തിന്റെ തുടക്കമെന്നാണ് ചരിത്രകാരന്മാര്‍ അനുമാനിക്കുന്നത്. ജൂലിയന്‍ കലണ്ടറില്‍ നിന്ന് ഫ്രാന്‍സ് ഗ്രിഗോറിയന്‍ കലണ്ടറിലേക്ക് മാറിയ കാലത്തായിരുന്നു അത്. പോപ്പ് ഗ്രിഗറി പതിമൂന്നാമന്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ അവതരിപ്പിക്കുകയും പുതിയ കലണ്ടര്‍ ജനുവരി 1 ന് ആരംഭിക്കുമെന്ന് ഉറപ്പിക്കുകയും ചെയ്തതിന് ശേഷമാണ് ഈ ദിനം ആഘോഷിക്കാന്‍ തുടങ്ങിയത്. ജൂലിയന്‍ കലണ്ടര്‍ മാറ്റി ഗ്രിഗോറിയന്‍ കലണ്ടറിലേക്ക് മാറ്റമുണ്ടായപ്പോള്‍ പുതുവര്‍ഷം ജനുവരി ഒന്നിലേക്ക് മാറി. ഫ്രാന്‍സിലെ ഭരണാധികാരികള്‍ ജനുവരി ഒന്നുമുതല്‍ വര്‍ഷം തുടങ്ങുന്ന കലണ്ടര്‍ ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തു. ഇം​ഗ്ലീഷ് സാഹിത്യകാരനായ ജെഫ്രി ചോസറിന്റെ കാന്റര്‍ബെറി കഥയില്‍ നിന്നാണ് ഏപ്രില്‍ ഫൂള്‍സ് ദിനം തുടങ്ങിയതെന്നും പറയപ്പെടുന്നുണ്ട്. ഏപ്രില്‍ ഒന്...