Posts

Showing posts from March, 2023

ചെറിയ ഉറുമ്പുകളുടെ വലിയ ലോകം. - VAYANALOKAM

Image
പ്രസിദ്ധ ജര്‍മന്‍ ശാസ്ത്രജ്ഞനും ചിന്തകനുമായ ഹിബ്രസ് ബിസ് മാര്‍ക്കിനോട് ഒരാള്‍ ചോദിച്ചു: “”ഏത് രീതിയിലുള്ള ജീവിതമാണ് താങ്കള്‍ ഇഷ്ടപ്പെടുന്നത്?””. മറുപടിക്ക് ബിസ്മാര്‍ക്കിന് കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല. “”ഉറുമ്പിന്റെ ജീവിതമാണെനിക്കിഷ്ടം”” അതിനുള്ള കാരണവും അദ്ദേഹം വിശദീകരിച്ചു:””ചെറുതെങ്കിലും നമുക്കൊക്കെ മാതൃകയാക്കാവുന്ന ജീവിയാണ് ഉറുമ്പ്. അധ്വാനശീലരായ ഈ കൊച്ചു ജീവികള്‍ തങ്ങളുടേതായ ഒരു സാമ്രാജ്യം പടച്ചുണ്ടാക്കി അതില്‍ സാമൂഹിക ജീവിതം നയിച്ചു വരുന്നു. ശാന്തിയും സമാധാനവും സംതൃപ്തിയും അച്ചടക്കവും കളിയാടുന്നു അവരുടെ ലോകത്ത്. അങ്ങനെയൊരു ലോകമാണെന്റെ സ്വപ്‌നം””. “ഹൈമനോപ്റ്റ” ഗോത്രത്തിലെ ഫോര്‍മിസിഡേ കുടുംബത്തില്‍ പെടുന്ന സാമൂഹിക ജീവിയാണ് ഉറുമ്പ്. സാമൂഹിക ജീവികളായി അറിയപ്പെടുന്ന തേനീച്ച, കടന്നല്‍ തുടങ്ങിയവയില്‍ അപൂര്‍വമായെങ്കിലും തനിച്ച് ജീവിക്കാനിഷ്ടപ്പെടുന്നവരെ കാണാം. എന്നാല്‍ സമൂഹമായല്ലാതെ ഒറ്റക്ക് ജീവിക്കുന്ന ഒരു ഉറുമ്പിനെ പോലും കണ്ടെത്താനാകില്ല. വെള്ളയുറുമ്പുകള്‍ അഥവാ വൈറ്റ് ആന്റ്‌സ് എന്നറിയപ്പെടുന്ന “ചിതലുകള്‍” ഉറുമ്പ് വംശജരായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. അവ ഉറുമ്പ് വര്‍ഗത്തില്‍ പെട്ടതല്ലെ...