എന്താണ് ഹൽവ സെറിമണി (HALWA CEREMONY )?
മാസങ്ങള്‍ നീളുന്ന ബജറ്റ് തയാറാക്കല്‍ നപടികളുടെ അവസാനഘട്ട ഇനമാണ് മധുരം വിളമ്പുന്ന ഹല്‍വ സെറിമണി. സെക്രട്ടറിയേറ്റിന്റെ നോര്‍ത്ത് ബ്ലോക്ക് കെട്ടിടത്തിലെ ധനമന്ത്രാലയം ആസ്ഥാനത്താണ് ഈ ചടങ്ങ്. ധനമന്ത്രിയാണ് മധുരം തയാറാക്കി സഹപ്രവര്‍ത്തകര്‍ക്ക് വിളമ്പി നല്‍കുക. സഹമന്ത്രിമാരും , മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിലുണ്ടാകും. ഹല്‍വ സെറിമണിക്കു ശേഷം ബജറ്റ് അവതരിപ്പിക്കുന്നതു വരെ 10 ദിവസത്തോളം നോര്‍ത്ത് ബ്ലോക്കിലേക്ക് ആര്‍ക്കും പ്രവേശനമുണ്ടാകില്ല. ഈ ദിവസങ്ങളിലാണ് ബജറ്റ് അച്ചടി നടക്കുക. മാസങ്ങൾ നീണ്ട പ്രവർത്തനങ്ങളിലൂടെയാണ് ഓരോ വർഷവും രാജ്യത്തിന്റെ ബഡ്ജറ്റ് തയ്യാറാക്കുന്നത്. ധനകാര്യ മന്ത്രി പാർലമെന്റിൽ ബഡ്ജറ്റ് പ്രസംഗം നടത്തുന്നത്തോടെയാണ് ആ പ്രക്രിയ അവസാനിക്കുക. ബജറ്റ് തയാറാക്കുന്നതില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ക്കു ഈ ദിവസങ്ങളില്‍ പുറംലോകവുമായി ഒരു സമ്പര്‍ക്കവും ഉണ്ടാകില്ല.ഫോണ്‍, ഇ-മെയില്‍ തുടങ്ങിയ ഒരു ഇലക്ട്രോണിക് സംവിധാനം വഴിയും ആരുമായും ആശയവിനിമയം നടത്താൻ ഉദ്യോഗസ്ഥർക്ക് അനുവാദമുണ്ടാകില്ല. ഫോണ്‍ കോളുകള്‍ തടയുന്നതിന് മൊബൈല്‍ ജാമറുകളും സ്ഥാപിക്കും. ഒപ്പം ഇന്റര്‍നെറ്റ് കണക്ഷനും വിച്ഛേ...